കല്‍ക്കരിപ്പാടം കേസ്: എസ്പി വിവേക് ദത്തിനെ നീക്കണമെന്നു സിബിഐ

single-img
22 May 2013

CBIഅഴിമതിക്കേസില്‍ അറസ്റ്റിലായ എസ്പി വിവേക് ദത്തിനെ കല്‍ക്കരിപ്പാടം അഴിമതി അന്വേഷണ സംഘത്തില്‍നിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. ദത്ത് അറസ്റ്റിലായ സാഹചര്യം പരിഗണിച്ച് 33 പേരുള്ള കല്‍ക്കരിപ്പാടം അഴിമതി അന്വേഷണ സംഘത്തില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മേയ് 17 ന് സിബിഐ എസ്പി വിവേക് ദത്തും ഇന്‍സ്‌പെക്ടര്‍ രാജേഷ് ചന്ദ്രയും ഏഴു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.