ഉമ്മന്‍ചാണ്ടിയുമായി സന്ധിയില്ല: രമേശ് ചെന്നിത്തല

single-img
21 May 2013

ramesh-c&Oommen-Cഉമ്മന്‍ചാണ്ടിക്കെതിരെ കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ എതിര്‍പ്പ് മറനീക്കി പുത്തുവന്നു. ഇന്ത്യന്‍ എകസ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ രമേശ് ചെന്നിത്തല ആഞ്ഞടിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്റെയും തനിക്ക് തന്റേയും വഴികളാണെന്ന് അഭിമുഖത്തില്‍ രമേശ് വ്യക്തമാക്കി. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ല. ഉമ്മന്‍ ചാണ്ടിയുമായി സന്ധിയില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനത്തെ എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത് ഉമ്മന്‍ ചെയ്യട്ടേയെന്നും അദ്ദേഹം അഭിമുഖത്തില്‍ വെല്ലുവിളിക്കുന്നു.

കേരളാ യാത്രയുടെ സമാപനത്തിനു പിന്നാലെ രമേശ് മന്ത്രിസഭയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രമേശ് ആവശ്യപ്പെട്ട ഉപമുഖ്യമന്ത്രി പദമോ ആഭ്യന്തര മന്ത്രിസ്ഥാനമോ നല്‍കാന്‍ ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും തയാറാകാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്.