ബേനസീര്‍ വധക്കേസില്‍ മുഷാറഫിനു ജാമ്യം

single-img
21 May 2013

Pervez-Musharraf_2ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുന്‍ പാക് പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിന് റാവല്‍പ്പിണ്ടിയിലെ ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. 20 ലക്ഷം രൂപയാണ് ജാമ്യത്തുക. മുഷാറഫിനെതിരേ രാജ്യദ്രോഹക്കേസെടുക്കണമെന്ന ഹര്‍ജികളിന്മേലുള്ള വിചാരണ ഈ മാസം 22 ലേക്ക് നീട്ടാന്‍ സുപ്രീംകോടതി ഉത്തരവു പുറപ്പടുവിച്ചു. ബലൂച് നേതാവ് അക്ബര്‍ ബുഗ്തിയെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള മറ്റു കേസുകളിലും മുഷാറഫ് പ്രതിയായതിനാല്‍ ഉടനേ തടവില്‍നിന്നു വിട്ടയയ്ക്കില്ല. ഇസ്‌ലാമാബാദ് പ്രാന്തത്തിലുള്ള മുഷാറഫിന്റെ ഫാംഹൗസ് ജയിലായി പ്രഖ്യാപിച്ച് അവിടെയാണ് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.