ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കൂട്ടമാനഭംഗകേസ് പ്രതി

single-img
21 May 2013

delhi-rape-crisisഇടയ്ക്കിടയ്ക്കു മൂക്കില്‍നിന്നു രക്തം ഒഴുകുകയാണെന്നും ഉടന്‍ ചികിത്സ ലഭ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി പവന്‍ ഗുപ്ത പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി. അപേക്ഷ പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന പ്രതിയെ വിദഗ്ധ പരിശോധനയ്ക്കായി എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്നു നിര്‍ദേശം നല്കി. മേയ് രണ്ടിന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിനയ് ശര്‍മയുടെ പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്നു ഹാജരാക്കണമെന്നു കോടതി നിര്‍ദേശിച്ചു.