നിര്‍ബന്ധിച്ചാല്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാം; പിള്ള

single-img
20 May 2013

r-balakrishna-pillaiമുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറല്ലെന്നുള്ള കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ തീരുമാനം ഉരുകിത്തുടങ്ങി. വൈകിട്ട് കേരള കോണ്‍ഗ്രസ്-ബി നേതാക്കളാണ് ദൂതന്‍മാരായി മുഖ്യമന്ത്രിയെ കണ്ട് അദ്ദേഹത്തിന്റെ തീരുമാനം അറിയിച്ചത്. കഴിഞ്ഞ യുഡിഎഫ് യോഗത്തിലാണ് കാബിനറ്റ് റാങ്കോടെ ബാലകൃഷ്ണപിള്ളയെ ഈ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് പഠിച്ച ശേഷം മറുപടി പറയാമെന്ന തീരുമാനമായിരുന്നു ബാലകൃഷ്ണപിള്ള കൈക്കൊണ്ടത്. വെറുതെ ഒരു സ്ഥാനത്തിരിക്കാന്‍ തയാറല്ലെന്നും വകുപ്പില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഫണ്ട് വേണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബാലകൃഷ്ണപിള്ള ഉന്നയിച്ചിട്ടുണ്ട്.