ഉപമുഖ്യമന്ത്രിയാകാന്‍ കുഞ്ഞാലിക്കുട്ടിക്കും യോഗ്യത: മന്ത്രി കെ.സി. ജോസഫ്

single-img
19 May 2013

K.C.-Joseph-Minister-for-Non-Resident-Keralite-Affairsകെ.എം. മാണിയെപ്പോലെ ഉപമുഖ്യമന്ത്രിയാവാന്‍ കുഞ്ഞാലിക്കുട്ടിക്കും യോഗ്യതയുണെ്ടന്നു മന്ത്രി കെ.സി. ജോസഫ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ വിപുലീകരണം മാധ്യമസൃഷ്ടിയാണ്. യുഡിഎഫ്. ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കു വരുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല. രമേശിനു മന്ത്രിയാകാന്‍ താത്പര്യമുണെ്ട ങ്കില്‍ തടസമില്ല. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ആലോചിച്ചാണു തങ്ങളെപോലുള്ളവര്‍ മന്ത്രിയായത്. ഇക്കാര്യത്തിലും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.