കര്‍ണാടകയില്‍ 29 മന്ത്രിമാര്‍ ഇന്ന് അധികാരമേല്‍ക്കും

single-img
18 May 2013

karnataka-map evarthaകര്‍ണാടകയില്‍ മന്ത്രിസഭാ വികസനം ഇന്നു നടക്കും. രാവിലെ 10.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് മന്ത്രിമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു നാലു ദിവസങ്ങള്‍ക്കുശേഷമാണു മന്ത്രിസഭാ വികസ നം നടക്കുന്നത്. 29 മന്ത്രിമാരായിരിക്കും ഇന്നു സത്യപ്രതിജ്ഞ ചെയ്യുകയെന്നു ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി കൂടിയാലോചനകള്‍ക്കുശേഷം ഇന്നലെ മൈസൂറിലെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍, മന്ത്രിമാരുടെ പേരുവിവരം വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. ഉപമുഖ്യമന്ത്രിയുണ്ടാകില്ലെന്നു സൂചന നല്കിയ അദ്ദേഹം ആരോപണവിധേയരാരും മന്ത്രിസഭയിലുണ്ടാകില്ലെന്നും മേഖലയും സാമൂഹികനീതിയും നോക്കിയാണു മന്ത്രിമാരെ തീരുമാനിച്ചതെന്നും വ്യക്തമാക്കി. ഇതോടെ അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അനില്‍ ലാദ്, സഹോദരന്‍ സന്തോഷ് ലാദ്, മുന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്കു മന്ത്രിസ്ഥാനം ലഭിക്കാനിടയില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മന്ത്രിസ്ഥാനത്തിനായി മൂന്നുപേരും ആദ്യംമുതല്‍ രംഗത്തുണ്ടായിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്ന കെപിസിസി പ്രസിഡന്റ് ഡോ.ജി.പരമേശ്വരയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയതായി റിപ്പോര്‍ട്ടുണ്ട്. കെപിസിസി പ്രസിഡന്റായി പരമേശ്വര തുടരുമെന്നാണു സൂചന.