ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; 18 വയസു വരെ സൗജന്യചികിത്സ

single-img
17 May 2013

oommenഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ര്ണടാം വാര്‍ഷികോപഹാരം- സംസ്ഥാനത്ത് 18 വയസില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികളുടെയും ചികിത്സാച്ചെലവു സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച ആരോഗ്യകിരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 18 വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഏതു രോഗത്തിനും ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ചികിത്സ ലഭിക്കും. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെയും ആദായനികുതി അടയ്ക്കുന്നവരുടെയും ആശ്രിതരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കി.

പൊതുജനാരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ അവകാശനിയമം കൊണ്ടുവരേണ്ടതുണെ്ടന്നു കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു തെരഞ്ഞെടുത്ത 30 രോഗങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ സൗജന്യചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. എന്നാല്‍, രോഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയതിലൂടെ ഒട്ടേറെപ്പേര്‍ക്കു ചികിത്സ ലഭിക്കില്ലെന്നതാണ് ഇതിന്റെയൊരു പോരായ്മ.