യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം രമേശും ഉമ്മന്‍ചാണ്ടിയും: സുകുമാരന്‍ നായര്‍

single-img
17 May 2013

G.Sukumaranഭരണത്തിലും യുഡിഎഫിലുമുണ്ടായിരിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം ഉമ്മന്‍ ചാണ്ടിയും രമേശുമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എത്ര ചര്‍ച്ച ചെയ്താലും കോണ്‍ഗ്രസുമായുള്ള ഭിന്നത മാറില്ലെന്നും എന്നാല്‍ ഘടക കക്ഷികളുമായി അഭിപ്രായ ഭിന്നതയില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ്-എം ലീഡര്‍ ധനമന്ത്രി കെ.എം. മാണി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും ബന്ധു വീട്ടില്‍ വരുന്നതുപേലെയുള്ള സന്ദര്‍ശനം മാത്രമാണെന്നും കെ.എം. മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, കാലികമായ രാ ഷ്ട്രീയ വിഷയങ്ങള്‍ കെ.എം. മാണിയുമായി ചര്‍ച്ച ചെയ്തതെന്നും മാധ്യമങ്ങളോട് അതു വെളിപ്പെടുത്താനാവില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.