മഹാസെന്‍; ബംഗ്ലാദേശില്‍ മരണസംഖ്യ 46 ആയി

single-img
17 May 2013

mahasen_bangladesh_new_295ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറന്‍ തീരദേശ മേഖലകളില്‍ ആഞ്ഞടിച്ച ‘മഹാസെന്‍’ ചുഴിലികൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 46 ആയി. വ്യാഴാഴ്ച രാവിലെയാണ് മഹാസെന്‍ ബംഗ്ലാദേശ് തീരത്ത് എത്തിയത്. ഉച്ചയോടെ ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ പട്ടണമായ ചിറ്റഗോംഗിലേക്ക് ചുഴിലികൊടുങ്കാറ്റ് നീങ്ങുകയായിരുന്നു. ആയിരകണക്കിനു വീടുകള്‍ ചുഴലികൊടുങ്കാറ്റില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. തീരദേശ മേഖലകളില്‍ താമസിച്ചിരുന്ന ഒരു മില്യണിലധികം ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി 15 കുട്ടികളടക്കം 46 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഒന്‍പതു കുട്ടികളുടെ മൃതദേഹം കണ്‌ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. 31 പേര്‍ ബുധനാഴ്ച ബംഗാള്‍ ഉള്‍കടലില്‍ ട്രോളര്‍ മുങ്ങി മരിച്ചവരാണ്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയ ചുഴലികൊടുങ്കാറ്റിന്റെ വേഗത തീരദേശമേഖല പിന്നിട്ടതോടെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.