Market Watch

സ്വര്‍ണ വില 20000 രൂപയിലെത്തി (16/05/13)

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ താഴ്ന്ന് വില വീണ്ടും 20000 രൂപയിലെത്തി. ഗ്രാമിന് 45 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 2500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഏപ്രില്‍ 18 ന് 19720 രൂപയിലെത്തിയ സ്വര്‍ണ വില തിരിച്ചു കയറിയതിനു 20800 രൂപ വരെ(ഏപ്രില്‍ 26) എത്തിയിരുന്നു.വീണ്ടും ദിവസങ്ങള്‍ നീണ്ട ചാഞ്ചാട്ടത്തിനു ശേഷമാണ് വില 20000 ത്തില്‍ എത്തിയിരിക്കുന്നത്.