പെട്രോള്‍ വില കൂടിയേക്കും

single-img
15 May 2013

പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. വില അവലോകനം ചെയ്യാന്‍ എണ്ണക്കമ്പനി പ്രതിനിധികള്‍ നടത്തിയ യോഗത്തിലാണ് തീരുമാനമുണ്ടായത്. രണ്ടു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതുമാണു വില വര്‍ധിപ്പിക്കാന്‍ കാരണമായി പറയുന്നത്. തുടര്‍ച്ചയായി മൂന്നു തവണ വില കുറച്ച ശേഷമാണ് കമ്പനികള്‍ വില കൂട്ടാന്‍ തീരുമാനമെടുത്തിരിക്കുന്നത്.