വി.എസിന്റെ വിശ്വസ്തര്‍ക്കെതിരേ കുറ്റപത്രം

single-img
14 May 2013

08vs9വാര്‍ത്ത ചോര്‍ത്തലിന്റെ പേരില്‍ പുറത്താക്കപ്പെട്ട വി.എസ്.അച്യുതാനന്ദന്റെ പഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് അംഗങ്ങള്‍ക്കെതിരേ സംസ്ഥാന സെക്രട്ടറിയേറ്റില്‍ കുറ്റപത്രം. പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷനാണ് മൂവര്‍ക്കുമെതിരേ കുറ്റപത്രം തയാറാക്കിയത്. വിഎസിന്റെ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. വി.എസ് പാര്‍ട്ടിയുടെ തിരുത്തല്‍ ശക്തിയെന്ന് വരുത്തി തീര്‍ക്കാന്‍ ഇവര്‍ പ്രവര്‍ത്തിച്ചു. വി.എസ് തയാറാക്കിയ രഹസ്യ രേഖകള്‍ മൂവരും ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.