ടെക്‌സ്‌റ്റൈല്‍ അഴിമതി: എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണം

single-img
9 May 2013

ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ അഴിമതിയില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനും കോര്‍പറേഷന്‍ എംഡി എം ഗണേഷിനുമെതിരെ വിജിലന്‍സ് അന്വേഷണം. ധനകാര്യവകുപ്പിന്‍റെ റിപ്പോര്‍ട്ട് വ്യവസായവകുപ്പ് അതേപടി അംഗീകരിച്ചു. അന്വേഷണത്തിനു മുന്നോടിയായി എം.ഡിയെ സസ്‌പെന്‍ഡു ചെയ്യാനും വ്യവസായ വകുപ്പ് നിര്‍ദേശം നല്‍കി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയ നാലു ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.വളരെ ഗുരുതരമായ അഴിമതിയാരോപണങ്ങളാണ് ഈ റിപ്പോര്‍ട്ടിലുളളത്. ഇനിയും തുടങ്ങാത്ത മില്ലുകള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ പേരില്‍ 24 കോടിയുടെ അഴിമതി നടന്നുവെന്നും എംഡി വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പല ഇടപാടുകളിലും മുന്‍ മന്ത്രി എളമരം കരീം ധൃതി പിടിച്ച് തീരുമാനമെടുത്തതിന് ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് പറയുന്നു.