പത്രങ്ങള്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് : മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു

single-img
8 May 2013

തമിഴ്‌നാടുമായുള്ള നദീജല തര്‍ക്ക വിഷയത്തില്‍ തമിഴ്‌നാടിനു അനുകൂലമായി കേരളത്തിലെ മൂന്നു പ്രമുഖ പത്രങ്ങള്‍ വാര്‍ത്ത നല്‍കി എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തെളിവുകളില്ലെന്ന് മുഖ്യമന്ത്രി. ഇത്തരത്തില്‍ പത്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ റിപ്പോര്‍ട്ട് വന്നതില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് പ്രസ്തുത ആരോപണത്തിന് തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയത്.

മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി എന്നീ പത്രങ്ങള്‍ക്കെതിരെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മൂന്നു പത്രങ്ങളുടെയും മേധാവികള്‍ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി ആവശ്യപ്പെട്ടിരുന്നു.