ടി.പി. വധം : പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് കാരാട്ട് പറയുമെന്ന് യെച്ചൂരി

single-img
4 May 2013

ടി.പി.ചന്ദ്രശേഖരന്‍ വധത്തെ കുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പറയേണ്ടയാള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഇക്കാര്യത്തെ കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാനും അദേഹം തയ്യാറായില്ല.

പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് എന്തു ചെയ്തു എന്ന കാര്യം അന്വേഷിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ പ്രതികരിച്ചതിന്റെ പശ്ചാത്തലത്തിലാണ് യെച്ചൂരിയോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം തിരക്കിയത്. പാര്‍ട്ടി നടത്തിയ അന്വേഷണം പൂര്‍ത്തി ആയതായി പ്രകാശ് കാരാട്ട് പറഞ്ഞിട്ടും റിപ്പോര്‍ട്ട് എന്താണ് പ്രസിദ്ധീകരിക്കാത്തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് വി.എസ്. അക്കാര്യം അന്വേഷിക്കണം എന്ന് പറഞ്ഞത്.