യുഎസ് പൗരന് ഉത്തരകൊറിയയില്‍ 15 വര്‍ഷത്തെ ശിക്ഷ

single-img
3 May 2013

Kenneth Baeഉത്തരകൊറിയയില്‍ അറസ്റ്റിലായ അമേരിക്കന്‍ പൗരന്‍ കെന്നത്ത് ബേയെ 15 വര്‍ഷം ലേബര്‍ ക്യാമ്പില്‍ കഠിനജോലിക്കു ശിക്ഷിച്ചു. രാഷ്ട്രത്തിന് എതിരേ കുറ്റം ചെയ്‌തെന്നാണ് ബേയുടെ പേരിലുള്ള ആരോപണം. ദക്ഷിണകൊറിയയില്‍ ജനിച്ച ബേ അമേരിക്കയിലെ ഓറേഗോണ്‍ യൂണിവേഴ്‌സിറ്റിയിലാണു പഠിച്ചത്. അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ബേ സിയാറ്റില്‍ പ്രാന്തത്തിലെ ലിന്‍വുഡിലാണു താമസം.നവംബറില്‍ ഉത്തരകൊറിയയിലെ രാജിന്‍ നഗരം സന്ദര്‍ശിച്ച ടൂറിസ്റ്റുകളുടെ ഗ്രൂപ്പിലുണ്ടായിരുന്ന ബേയെ അവിടെ നിന്നാണ് അറസ്റ്റു ചെയ്തത്.