നിയമമന്ത്രിക്കെതിരേ വെളിപ്പെടുത്തലുമായി സിബിഐ ഡയറക്ടര്‍

single-img
3 May 2013

Ashwani-KumarMinister-of-State-for-Planning-Parliamentary-Affairs-Science-Technology-and-Earth-Sciencesകല്‍ക്കരി അഴിമതി വിഷയത്തില്‍ കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാറിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ രംഗത്തെത്തി. കല്‍ക്കരി അഴിമതി റിപ്പോര്‍ട്ടിന്റെ കരട് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് മന്ത്രിയെ കാണിച്ചിരുന്നു. മന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. തന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് റിപ്പോര്‍ട്ടിന്റെ കരട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടുമായി എത്തിയപ്പോള്‍ മന്ത്രി തന്നെ കാത്തിരിക്കുകയായിരുന്നുവെന്നും സിബിഐ ഡയറക്ടര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ആരെയും കാണിച്ചില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി.റാവല്‍ സുപ്രീം കോടതിയെ അറിയിച്ചത് സിബിഐയുടെ അറിവോടെയല്ല. റിപ്പോര്‍ട്ട് മന്ത്രിക്ക് നല്‍കിയെങ്കിലും കാര്യമായ തിരുത്തല്‍ വരുത്താന്‍ അനുവദിച്ചില്ലെന്നും രഞ്ജിത് സിംഗ് പറഞ്ഞു.