പരിയാരം മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍

single-img
28 April 2013

വായ്പ വാങ്ങിയ തുക തിരിച്ചടക്കാത്തതിനാല്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ജപ്തി ഭീഷണിയില്‍. കേന്ദ്ര ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ആണ് കോളേജ് ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. ഹഡ്‌കോയില്‍ നിന്ന് 46.5 കോടി രൂപയാണ് കോളേജ് വായ്പ എടുത്തത്. കോളേജിന്റെ ആദ്യ ഭരണ സമിതിയുടെ കാലത്തായിരുന്നു ഇത്. എന്നാല്‍ ഒരു രൂപ പോലും ഈ വായ്പാ ഇനത്തില്‍ കോളഏജ് തിരികെ അടച്ചില്ല. അതോടെ കുടിശ്ശികയും പലിശയും അടക്കം 658 കോടി രൂപയായി കടം വളര്‍ന്നു. കോളേജിന്റെ ഭാഗത്തു നിന്നും വായ്പ തിരിച്ചടക്കുന്നത് സംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെ ഹഡ്‌കോ കേന്ദ്ര ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. വായ്പാ തുക തിരിച്ചടച്ചില്ലെങ്കില്‍ കോളേജ് ജപ്തി ചെയ്യാനാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.