എം.എം. ലോറന്‍സിനു പരസ്യശാസന

single-img
28 April 2013

3544600464_MM-Lawrence-28042013സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം. ലോറന്‍സിനു പരസ്യശാസന നല്‍കാന്‍ പാര്‍ട്ടി തീരുമാനം. ഇന്നലെ എകെജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഒരു ദിനപത്രത്തിനു ലോറന്‍സ് നല്‍കിയ അഭിമുഖം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പാര്‍ട്ടി നിലപാടുകള്‍ക്കു വിരുദ്ധമായിരുന്നുവെന്നും യോഗം വിലയിരുത്തി. ഇതേത്തുടര്‍ന്നാണു ലോറന്‍സിനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റി തീരുമാനം ഭൂരിപക്ഷം അംഗങ്ങളും അംഗീകരിച്ചു. അഭിമുഖം പുറത്തു വന്നു രണ്ടാഴ്ചയ്ക്കകമാണു ലോറന്‍സിനെതിരേ നടപടിയുണ്ടാകുന്നത്. ലോറന്‍സിന്റെ സാന്നിധ്യത്തിലായിരുന്നു തീരുമാനം. അഭിമുഖം പുറത്തുവന്നതിനു പിന്നാലെ ലോറന്‍സിനെതിരേ പാര്‍ട്ടിയില്‍നിന്നു വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഎം പാലക്കാട് സമ്മേളനത്തിനു മുമ്പും പിമ്പും പാര്‍ട്ടിയിലെ വിഭാഗീയത സംബന്ധിച്ച് അഭിമുഖത്തില്‍ ലോറന്‍സ് നടത്തിയ പരാമര്‍ശങ്ങളാണു നടപടിക്കു കാരണമായത്.