എം.എം.ലോറന്‍സിനു പരസ്യ താക്കീത്

single-img
28 April 2013

പാര്‍ട്ടിയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എം.എം.ലോറന്‍സിനെ പരസ്യമായി താക്കീതു ചെയ്യാന്‍ സിപിഎം തീരുമാനിച്ചു. സിപിഎം സംസ്ഥാന സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയ്ക്ക് ക്ഷീണം ഭവിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് എം.എം. ലോറന്‍സിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് സംസ്ഥാന സമിതി നിരീക്ഷിച്ചു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടിയെയും ജനറല്‍ സെക്രട്ടറി പിണറായി വിജയനെതിരെയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയും വിമര്‍ശിച്ച് ലോറന്‍സ് സംസാരിച്ചത്. ലോറന്‍സിന്റെ പരാമര്‍ശങ്ങള്‍ അച്ചടക്കലംഘനവും സംഘടനാ വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി തള്ളിക്കളഞ്ഞു. തനിക്കെതിരെ നടപടിയെടുത്ത സംസ്ഥാന സമിതി യോഗത്തില്‍ എം.എം. ലോറന്‍സും പങ്കെടുത്തിരുന്നു.