മണിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍

single-img
26 April 2013

mani mm 1അഞ്ചേരി ബേബി വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന കേസിലെ പ്രതി സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജാമ്യത്തിലിറങ്ങിയ മണി സംസ്ഥാനമൊട്ടാകെ പ്രകോപനപരമായ പ്രസംഗം നടത്തുകയാണെന്നും ഇതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫലിയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയില്‍ മണിക്ക് ഇളവ് നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കും. കേസില്‍ നിരവധി സാക്ഷികളെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. മണിക്ക് ഇടുക്കിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.