ജെഎസ്എസും സിഎംപിയും യുഡിഎഫ് വിട്ടു പോകില്ലെന്ന് ചെന്നിത്തല

single-img
26 April 2013

RAMESH CHENNITHALAജെഎസ്എസും സിഎംപിയും യുഡിഎഫ് വിടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. മലപ്പുറത്തെ മഞ്ചേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ പ്രാധിനിത്യം ഇല്ലെങ്കിലും ജെഎസ്എസും സിഎംപിയും യുഡിഎഫിന്റെ ഭാഗമാണ്. ഇരു പാര്‍ട്ടികളുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണ്. ജെഎസ്എസിനെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്നയാരോപണം ശരിയല്ല. കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയെയും പിളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ്‌കുമാര്‍ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. സാമുദായിക സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്‌ടെന്നും ചെന്നിത്തല പറഞ്ഞു.