ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന പുതിയ വൈറസ്

single-img
25 April 2013

ഒരിക്കല്‍ ക്ലിക്ക് ചെയ്താല്‍ യൂസറിന്റെ ഓണ്‍ലൈന്‍ ബാങ്കിങ്ങ് വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയുന്ന വൈറസ് ഇന്ത്യന്‍ സൈബര്‍ സ്‌പെയ്‌സിനെ വേട്ടയാടുന്നതായി റിപ്പോര്‍ട്ട്. വിന്‍32/റാംനിറ്റ് എന്നാണ് വൈറസിന് പേരിട്ടിരിക്കുന്നത്. EXE,dll,html ഫയലുകളെ ബാധിക്കുകയോ മാറ്റം വരുത്തുകയോ ചെയ്താണ് ഈ വൈറസ് പരക്കുന്നത്. ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ പാസ്വേര്‍ഡുള്‍, ബാങ്ക് അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍, എന്നിവ ചോര്‍ത്തുകയും യൂസറിന്റെ കമ്പ്യൂട്ടറിന്റെ ബൗസര്‍ സെറ്റിങ്ങ്‌സിലും ഡൗണ്‍ലോഡിങ്ങിലും മാറ്റം വരുത്താനും ഈ വൈറസിനു കഴിവുണ്ട്. മാരകമായ വൈറസിനു ആന്റി വൈറസിന്‍ നിന്നും രക്ഷപ്പെടാനും കമ്പ്യൂട്ടറിനെയും ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്ഷനുകളെ ആക്രമിക്കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

വിശ്വാസയോഗ്യമല്ലാത്ത ഇമെയിലുകള്‍ തുറന്ന് അറ്റാച്ച്‌മെന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, വെബ്‌പേജുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുകയുമാണ് ഈ വൈറസിന്റെ ആക്രമണത്തില്‍ രക്ഷപ്പെടാന്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. കമ്പ്യൂട്ടറിന്റെ ടെക്‌സ്‌ടോപ്പില്‍ ഫയര്‍വാള്‍ ഇന്റാള്‍ ചെയ്യുക, ആവശ്യമില്ലാത്ത പോര്‍ട്ടുകള്‍ ഡിലീറ്റ് ചെയ്യുക, ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും ആപ്ലിക്കേഷന്‍ സോഫ്റ്റുവയറുകളിലും വരുന്ന വ്യത്യാസങ്ങള്‍ ശ്രദ്ധിക്കുക, ആന്റി വൈറസ്, ആന്റി സ്‌പൈവയര്‍ എന്നിവ അപ്റ്റു ടേറ്റ് ചെയ്യുക എന്നിവ ഈ വൈറസിനെ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികളാണ്.