ബംഗ്‌ളാദേശില്‍ കെട്ടിടം തകര്‍ന്ന് 140 മരണം

single-img
25 April 2013

Bangladeshമൂന്നു വസ്ത്രനിര്‍മാണ ഫാക്ടറികളും മുന്നൂറിലധികം കടകളും ഒരു ബാങ്കും പ്രവര്‍ത്തിച്ചിരുന്ന എട്ടുനിലക്കെട്ടിടം തകര്‍ന്ന് ബംഗ്‌ളാദേശില്‍ നൂറിലധികം പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള റാനാ പ്ലാസാ സവാര്‍ എന്ന ബഹുനിലക്കെട്ടിടമാണു തകര്‍ന്നത്. ഫാക്ടറികളിലും മറ്റുമായി ആറായിരത്തോളം പേര്‍ ജോലി ചെയ്തിരുന്നു. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണെ്ടന്നാണു കരുതുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതിനകം 91 പേരുടെ മൃതദേഹങ്ങള്‍ കിട്ടിയതായി എനാം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.