മോഡി ഇന്ന് കേരളത്തില്‍

single-img
24 April 2013

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകുന്നേരം കേരളത്തിലെത്തും. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന മോഡി റോഡു മാര്‍ഗം ശിവഗിരിയിലേയ്ക്ക പോകും. അഞ്ചു മണിയ്ക്ക് പരിഷത്ത് കനകജൂബിലി ആഘോഷങ്ങളുടെ സമാപനവും ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്തും നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. മോഡിയുടെ സന്ദര്‍ശനം വിവാദമായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് നരേന്ദ്ര മോഡിയ്ക്കുള്ളത്. ശിവഗിരിയിലെ പരിപാടിയ്ക്കു ശേഷം രാത്രി ഒന്‍പതു മണിയോടെ പ്രത്യേക വിമാനത്തില്‍ മോഡി ഗുജറാത്തിലേയ്ക്ക് മടങ്ങും.
ശിവഗിരിയിലെ പരിപാടിയില്‍ നരേന്ദ്ര മോഡി പങ്കെടുക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കളാരും പങ്കെടുക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അറിയിച്ചു. ഇടതു നേതാക്കളും മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു.