മോഡി പങ്കെടുക്കുന്ന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും: ചെന്നിത്തല

single-img
24 April 2013

Ramesh-Chennithala232ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന സാഹചര്യത്തില്‍ വൈകീട്ട് 5ന് ശിവഗിരിയില്‍ പരിഷത്ത് കനകജൂബിലി ആഘോഷ സമാപന ചടങ്ങുകള്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും. പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും പങ്കെടുക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. മോഡിയെ ചടങ്ങിലേക്കു ക്ഷണിച്ചത് സന്ന്യാസിമാരുടെ മാത്രം താല്‍പ്പര്യ പ്രകാരമാണ്. കോണ്‍ഗ്രസിന് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വടകരയില്‍ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഭാര്യയെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.