സൗദിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ വാരാന്ത്യ അവധി

single-img
23 April 2013

സൗദി അറേബ്യയില്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ പുനക്രമീകരിക്കുന്നു. നിലവിലെ വ്യാഴം, വെള്ളി ദിവസങ്ങളിലെ അവധിയ്ക്കു പകരം വെള്ളി, ശനി ദിവസങ്ങളില്‍ അവധി നല്‍കാന്‍ സൗദി ശുറ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. ശുറ കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ 41 ന് എതിരെ 83 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തീരുമാനം അംഗീകരിക്കപ്പെട്ടത്. കൗണ്‍സില്‍ അംഗം സയിദ് ശുമാരിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിച്ചത്. സൗദിയുടെ സാമ്പത്തിക മേഖലയ്ക്ക് സഹായകമാകുന്നതിനാണ് ഇത്തരത്തില്‍ അവധി ദിവസങ്ങള്‍ മാറ്റാന്‍ കാരണം. അയല്‍ രാജ്യങ്ങളും സൗഹൃദ രാജ്യങ്ങളും വെള്ളി, ശനി ദിവസങ്ങളിലാണ് വാരാന്ത്യ അവധി നല്‍കുന്നത്. ഇത് കാരണം സൗദിയിലെ സാമ്പത്തിക , വ്യവസായ മേഖലകള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. ശുറ കൗണ്‍സിലിന്റെ ശുപാര്‍ശ ക്യാബിനറ്റ് പാസാക്കേണ്ടതുണ്ട്. ശേഷം സൗദി അറേബ്യന്‍ ഭരണാധികാരി അബ്ദുള്ള രാജാവ് ഒപ്പുവയ്ക്കുന്നതോടെ രാജ്യത്ത് വാരാന്ത്യ അവധി ദിവസങ്ങള്‍ വെള്ളിയും ശനിയും ആകും.