മോഡി ശിവഗിരിയിലെത്തുന്നതില്‍ പ്രശ്‌നമില്ല : വെളളാപ്പള്ളി

single-img
22 April 2013

ബിജെപി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ശിവഗിരിയില്‍ വരുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലുള്ളവര്‍ മോഡിയോട് അയിത്തം കാണിക്കേണ്ട കാര്യമില്ലെന്നും സ്വന്തം പ്രവര്‍ത്തന ശൈലി കൊണ്ടാണ് മോഡി ശ്രദ്ധേയനാകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മോഡിയെ ശിവഗിരിയിലേയ്ക്ക് ക്ഷണിച്ചത് എസ്എന്‍ഡിപി അല്ലെന്നും എല്‍.കെ.അദ്വാനി വന്നപ്പോള്‍ ഇല്ലാതിരുന്ന എതിര്‍പ്പ് ഇപ്പോള്‍ കാണിച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.