മോഡി മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് റാം ജഠ്മലാനി

single-img
21 April 2013

narender_modi_awardഎന്‍ഡിഎയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയാണെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ റാം ജഠ്മലാനി. മോഡി വളരെ അലിവുള്ളവനും മതേതരവാദിയുമാണെന്നും പ്രധാനമന്ത്രി സ്ഥാനത്തിന് പൂര്‍ണമായും യോഗ്യതയുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു. 2014 പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണം. മോഡി പ്രധാനമന്ത്രിയാകണമെന്ന് രാജ്യത്തെ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡി വേണ്‌ടെന്ന് വാദിക്കുന്നവര്‍ അഴിമതിക്കാരായ യുപിഎ സര്‍ക്കാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും റാം ജഠ്മലാനി പറഞ്ഞു.