മഡുറോയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാവീഴ്ച

single-img
21 April 2013

Maduroവെനസ്വേലന്‍ പ്രസിഡന്റായി നേരിയ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെട്ട നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോകനേതാക്കളും മറ്റു പ്രമുഖരും പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ സൈനികരെ വെട്ടിച്ച് ഒരാള്‍ വേദിയില്‍ കടന്ന് മൈക്ക് പിടിച്ചെടുത്തു. പ്രസിഡന്റിന്റെ സഹായം വേണമെന്നായിരുന്നു അയാളുടെ ആവശ്യം. അംഗരക്ഷകര്‍ ഉടന്‍തന്നെ അക്രമിയെ കസ്റ്റഡിയിലെടുത്തു. ഇതു വന്‍സുരക്ഷാവീഴ്ചയാണെന്നും തന്നെ അക്രമി വെടിവയ്ക്കാന്‍വരെ സാധ്യതയുണ്ടായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.