ഗൗരിയമ്മയ്ക്ക് സ്വാഗതം; തീരുമാനം എടുക്കേണ്ടണ്്ടത് എല്‍ഡിഎഫ്: വിഎസ്

single-img
21 April 2013

V. S. Achuthanandan - 8ഗൗരിയമ്മ എന്‍ഡിഎഫിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെണ്്ടന്ന് പ്രതിപക്ഷ നേതാവ് വിഎസ്് അച്യുതാനന്ദന്‍. സാഹചര്യം വിലയിരുത്തി ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്്ടണ്ടത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് യുഡിഎഫില്‍ തുടരാന്‍ കഴിയില്ലെന്ന് ജെഎസ്എസ് സംസഥാന കമ്മിറ്റി തീരുമാനമെടുത്തത്. ഇതോടെ ഗൗരിയമ്മ എല്‍ഡിഎഫില്‍ എത്തുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് വിഎസിന്റെ പ്രതികരണം. അതേസമയം ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ യുഡിഎഫില്‍ ശ്രമം നടക്കുന്നുണ്്ടണ്ട്. മുതിര്‍ന്ന നേതാക്കളെ അടക്കം ഇടപെടുവിച്ച് അനുനയിപ്പിക്കാനാണ് യുഡിഎഫിന്റെ ശ്രമം. എന്നാല്‍ ഗൗരിയമ്മ എത്രത്തോളം വഴങ്ങുമെന്ന് വ്യക്തമല്ല. ജെഎസ്എസ് എല്‍ഡിഎഫില്‍ ചേര്‍ന്നാലും ലയിച്ചാലും പാര്‍ട്ടി പിളരുമെന്നും ഏറെക്കുറേ ഉറപ്പാണ്.