ഹുസ്‌നി മുബാറക്കിനെ ജയിലിലേക്കു മാറ്റി

single-img
19 April 2013

Hosni-Mubarak22ഈജിപ്തിലെ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ സൈനികാശുപത്രിയില്‍ നിന്ന് തിരിച്ച് ജയിലിലേക്ക് മാറ്റി. പുനര്‍വിചാരണ മാറ്റിവെച്ചതിനു തൊട്ടുപിന്നാലെയാണ് മുബാറക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സൈനികാസ്പത്രിക്കു മുന്നിലെ റോഡ് മുബാറക് അനുകൂലികള്‍ ഉപരോധിച്ച് മാര്‍ഗതടസ്സമുണ്ടാക്കിയതിനാല്‍ ഏറെ വൈകിയാണ് മുബാറക്കിനെ ജയിലിലേക്കു മാറ്റാനായത്. കെയ്‌റോയ്ക്കു പുറത്തുള്ള ജയിലിലേക്ക് കനത്ത സുരക്ഷയിലാണ് മുബാറക്കിനെ കൊണ്ടുപോയത്.