ഡല്‍ഹിക്കു തോല്‍വി തന്നെ

single-img
19 April 2013

content_image_359018_1366297127ഫിറോസ് ഷാ കോട്‌ലയിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 86 റണ്‍സിന്റെ പരാജയമാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നേരിട്ടത്. തുടര്‍ച്ചയായ അറാം മത്സരത്തിലും പരാജപ്പെട്ട് ഡെവിള്‍സ് പോയിന്റ് നിലയില്‍ അവസാന സ്ഥാനത്തു തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 169 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ ഡെവിള്‍സിന്റെ പ്രത്യാക്രമണം 17.3 ഓവറില്‍ 83 റണ്‍സിന് എല്ലാവരും പുറത്തായി അവസാനിച്ചു. വിരേന്ദര്‍ സെവാഗ് (17) വീണ്ടും പരാജയമായി. കേദാര്‍ ജാദവ് 31 ആണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മോഹിത് ശര്‍മ മൂന്ന് വിക്കറ്റ് നേടി. അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മൈക്ക് ഹസിയാണ് മാന്‍ ഓഫ് ദ മാച്ച്.