ചെന്നിത്തലയുടെ കേരള യാത്രയ്ക്ക് തുടക്കമായി

single-img
19 April 2013

Ramesh Chennithalaകെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയ്ക്ക് മഞ്ചേശ്വരത്ത് തുടക്കമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ജാഥയ്ക്ക് ഫ്‌ളാഗ് ഓഫ് ചെയ്തത്. ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. ഒരു മാസം നീണ്ടു നില്‍ക്കുന്ന കേരളയാത്ര മേയ് 18-ന് തിരുവനന്തപുരം ജില്ലയിലെ പാറശാലയില്‍ സമാപിക്കും. സമാപന സമ്മേളനം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.