മുബാറക്കിന്റെ വിചാരണ മേയ് 16ന്

single-img
18 April 2013

120601115736-mubarak-trial-file-story-topതഹ്‌റീര്‍ ചത്വരത്തില്‍ പ്രക്ഷോഭം നടത്തിയവരെ വകവരുത്താന്‍ ഉത്തരവു നല്‍കിയെന്ന കേസില്‍ മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹോസ്‌നി മുബാറക്കിനെ മേയ് 11നു പുനര്‍ വിചാരണ ചെയ്യും. കയ്‌റോ അപ്പീല്‍കോടതി അറിയിച്ചതാണ് ഇക്കാര്യം. കേസ് കേള്‍ക്കേണ്ടിയിരുന്ന ജഡ്ജി കഴിഞ്ഞയാഴ്ച സ്വയം പിന്മാറിയതിനെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വം ഇതോടെ അവസാനിച്ചു. മുബാറക്കിനെയും അദ്ദേഹത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന അഡ്‌ലിയെയും ഈ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചതാണ്. എന്നാല്‍ പ്രതിഭാഗവും പ്രോസിക്യൂഷനും അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്നാണു പുനര്‍വിചാരണയ്ക്ക് തീരുമാനിച്ചത്.