അഫ്ഗാനിസ്ഥാനില്‍ 24 പേര്‍ കൊല്ലപ്പെട്ടു

single-img
18 April 2013

afganisthanഅഫ്ഗാനിസ്ഥാനില്‍ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളിലും ബോംബു സ്‌ഫോടനങ്ങളിലും കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെട്ടു. ഹെരാത് പ്രവിശ്യയിലെ ഷിന്‍ദാദ് മേഖലയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴുപേര്‍ക്കു ജീവഹാനി നേരിട്ടു. ഗസ്‌നിയിലെ ഖുരാബാഗില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.