പാക്കിസ്ഥാനില്‍ സ്‌ഫോടനം: നാല് മരണം

single-img
17 April 2013

map_of_pakistanപാക്കിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. അടുത്തിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കുസ്ദാര്‍ ജില്ലയില്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്- എന്‍ നേതാവ് സാനൗള്ള ഷെഹ്‌രി മേയ് 11-ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പ്രചാരണ യോഗത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ നിന്ന് ഷെഹ്‌രി രക്ഷപെട്ടങ്കിലും അദ്ദേഹത്തിന്റെ മകനും സഹോദരനും സുഹൃത്തും സുരക്ഷ ഉദ്യോഗസ്ഥനും മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.