ഷൊര്‍ണ്ണൂരില്‍ കോണ്‍ഗ്രസ്-എം.ആര്‍.മുരളി ബന്ധത്തിനുലച്ചില്‍

single-img
17 April 2013

M R Muraliഷൊര്‍ണൂര്‍ നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്. നിലവില്‍ ചെയര്‍മാനായ ജനകീയ വികസന സമിതി നേതാവ് എം.ആര്‍. മുരളി ധാരണയനുസരിച്ച് സ്ഥാനം ഒഴിയണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ അഞ്ചു വര്‍ഷവും ചെയര്‍മാന്‍ സ്ഥാനത്ത് തുടരുമെന്നും കോണ്‍ഗ്രസുമായുണ്ടായ ധാരണ നേരത്തെ അവസാനിപ്പിച്ചുവെന്നുമാണ് എം.ആര്‍.മുരളിയുടെ നിലപാട്.

രാഷ്ട്രീയ മര്യാദയനുസരിച്ച് എം.ആര്‍.മുരളി സ്ഥാനം രാജിവയ്ക്കണമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍ പറഞ്ഞു.എന്നാല്‍ കോണ്‍ഗ്രസാണ് ധാരണകള്‍ തെറ്റിച്ചതെന്ന് എംആര്‍ മുരളി പ്രതികരിച്ചു. പ്രശ്‌നപരിഹാരത്തിന് നടത്തിയ ശ്രമങ്ങളോട് അനൂകുലമായല്ല കോണ്‍ഗ്രസ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ എം.ആര്‍.മുരളി സിപിഎമ്മുമായി അടുക്കുകയാണെന്നും വാര്‍ത്തകളുണ്ട്. സിപിഎമ്മിനോട് അന്തമായ വിരോധമില്ലെന്ന് മുരളി വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് സംസ്ഥാന നേതൃത്വവുമായി ആദ്യവട്ടം നടത്തിയ ചര്‍ച്ചകള്‍ വിജയമായിരുന്നുവെന്നാണ് സൂചന.