മിഥില മോഹനെ വെടിവച്ചയാളെ തിരിച്ചറിഞ്ഞു

single-img
17 April 2013

അബ്‌കാരി മിഥിലമോഹനെ വധിക്കാന്‍ കൊച്ചിയിലെത്തിയ സംഘത്തില്‍പ്പെട്ടയാളെ ക്രൈംബ്രാഞ്ച്‌ തിരിച്ചറിഞ്ഞു.തമിഴ്‌നാട്‌ സ്വദേശിയായ പിടികിട്ടാപ്പുളളി ഷാര്‍പ്പ് ഷൂട്ടറായ തേവര്‍ എന്ന മോഹന്‍ റാവുവാണ്‌ അറസ്‌റ്റിലായതെന്നാണ് റിപ്പോര്‍ട്ട്‌. പന്ത്രണ്ടു കൊലക്കേസുകളില്‍ പ്രതിയായ മോഹന്റാം ഏഴുവര്‍ഷമായി ഒളിവിലായിരുന്നു.തമിഴ്‌നാട്‌ പൊലീസുമായി ഏറ്റുമുട്ടി ഡിണ്ടിഗല്‍ പാണ്ടിയെന്ന ഗുണ്ടാനേതാവ് അടുത്തെയിടെ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ വലം കൈയ്യായിരുന്നു ഷാര്‍പ്പ് ഷൂട്ടറായ തേവര്‍.