പുതിയ ടോള്‍ ഗേറ്റ് : ഷാര്‍ജ – ദുബായ് യാത്ര സുഗമമാകുന്നു

single-img
16 April 2013

ദുബായ്- ഷാര്‍ജ അല്‍ ഇത്തിഹാദ് റൂട്ടില്‍ സ്ഥാപിച്ച മൂന്നാം ഘട്ട സാലിക് ടോള്‍ ഗേറ്റുകള്‍ ഗതാഗതകുരുക്കിന് പരിഹാരമാകുന്നു. മംസാര്‍ പാലത്തിനും എയര്‍പോര്‍ട്ട് പാലത്തിനു സമീപത്തുമായാണ് പുതിയ ടോള്‍ ഗേറ്റുകള്‍ ആരംഭിച്ചത്. ഇതു വഴി ഗതാഗതം കൂടുതലായ ഓഫീസ് സമയങ്ങളില്‍ പോലും ഇത്തിഹാദ് റോഡില്‍ തിരക്കൊഴിവായി. 

രണ്ട് ഗേറ്റുകള്‍ വീതമാണ് രണ്ടിടത്തുമായി സ്ഥാപിച്ചത്. ഒരേ സമയം രണ്ടു ഗേറ്റുകളില്‍ കൂടി കടന്നു പോകുമ്പോള്‍ ഒന്നില്‍ മാത്രം പണമടച്ചാല്‍ മതി. നാലു ദിര്‍ഹമാണ് നിരക്ക്. ഒരു ദിവസം എത്ര തവണ ഈ റോഡു വഴി പോയാലും ഒരു വാഹനത്തില്‍ നിന്നും 24 ദിര്‍ഹത്തില്‍ കൂടുതല്‍ ഈടാക്കുകയില്ല.