World

സൊമാലിയന്‍ സുപ്രീംകോടതിയിലുണ്ടായ ആക്രമണത്തില്‍ 16 മരണം

map_of_somaliaസൊമാലിയായിലെ സുപ്രീംകോടതിയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു 12.30 നായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോള്‍ കോടതി ഒരു കേസ് പരിഗണിച്ചു കൊണ്ടിരുക്കുകയായിരുന്നു. ഒന്‍പതു തീവ്രവാദികളാണ് ആക്രമണം നടത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ടു നിന്നപോരാട്ടത്തില്‍ തീവ്രവാദികള്‍ ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. ബോബും യന്ത്രത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.