ചെന്നൈയ്ക്കു നാലു വിക്കറ്റ് ജയം

single-img
15 April 2013

jaaaaddduuuuഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാലു വിക്കറ്റിനു ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്പ്പിച്ചു. ബാംഗളൂരിന്റെ 165 റണ്‍സ് 19.5 ഓവറില്‍ ആറു വിക്കറ്റിനു മറികടന്നു. റെയ്‌ന(30), ബദ്രിനാഥ്(34), ധോണി(33), ജഡേജ(38, നോട്ടൗട്ട്) എന്നിവര്‍ ചെന്നൈ ടീമിനെ വിജയത്തിലെത്തിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു നിയോഗിക്കപ്പെട്ട ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ കണെ്ടത്തിയത്. ക്രിസ് ഗെയില്‍ നാലു റണ്‍സില്‍ പുറത്തായി. വിരാട് കോഹ്്‌ലിയും(47 പന്തില്‍ 58) എബി ഡിവില്യേഴ്‌സും(32 പന്തില്‍ 64) ആണ് ബാംഗളൂരിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.