മുല്ലപ്പള്ളിക്ക് തിരുവഞ്ചൂരിന്റെ മറുപടി

single-img
14 April 2013

Thiruvanchoor radhakrishnan-6ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷികള്‍ കൂറുമാറിയത് പോലീസിന്റെ വീഴ്ച മൂലമല്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേരള പോലീസിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ഭീഷണിയെത്തുടര്‍ന്നാണ്. കേസിലെ കാര്യങ്ങള്‍ മനസിലാക്കാതെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പോലീസിനെ കുറ്റപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ടി.പി. വധക്കേസില്‍ സാക്ഷികള്‍ കൂറുമാറിയത് പോലീസിന്റെ വീഴ്ച മൂലമാണെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.