വെനസ്വേലയില്‍ ഷാവേസിന് മദുറോ പിന്‍ഗാമി

single-img
14 April 2013

Maduro_Campaign_wmainവെനസ്വേലിയില്‍ ഹ്യൂഗോ ഷാവേസിന് നിക്കോളാസ് മദുറോ പിന്‍ഗാമി. 2012 മുതല്‍ വെനസ്വേലയുടെ വൈസ് പ്രസിഡന്റായിരുന്നു. മദുറോയ്ക്ക് 50.66 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ എതിരാളിയായ കാപ്രിലെസിന് 49.07 ശതമാനം വോട്ടാണ് ലഭിച്ചത്. നേരിയ ഭൂരിപക്ഷത്തിനാണ് മദുറോ അധികാരം നിലനിര്‍ത്തുന്നത്. ഷാവേസ് ചികിത്സയിലായ നാള്‍ മുതല്‍ വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായിരുന്നു. 2006 ല്‍ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതു മുതല്‍ ഷാവേസിന്റെ പിന്‍ഗാമിയെന്ന പേര് മദുറോയ്ക്ക് ലഭിച്ചിരുന്നു. ബസ് ഡ്രൈവറായിരുന്ന മദുറോ ട്രേഡ് യൂണിയനിലൂടെയാണ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. രണ്ടായിരത്തിലാണ് ആദ്യമായി ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 51 വയസുള്ള മദുറോ ഷാവേസിന്റെ അടുത്ത അനുയായിയാണ്.