കൃഷിവകുപ്പിന്റെ സമ്മാനം വേണ്‌ടെന്ന് വി.എസ്

single-img
12 April 2013

vs-achuthanandan_7എംഎല്‍എമാര്‍ക്കു കൃഷി വകുപ്പ് സമ്മാനമായി നല്‍കിയ എല്‍സിഡി ടിവി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വേണ്‌ടെന്നു വെച്ചു. ടി.വി തിരിച്ചു നല്‍കുമെന്ന് വി.എസ് പറഞ്ഞു. സമ്മാനം സ്‌നേഹപൂര്‍വം നിരസിക്കുന്നതായി മന്ത്രിയെ അറിയിക്കുമെന്ന് വി.എസ് പറഞ്ഞു. കര്‍ഷകര്‍ കൊടിയ വരള്‍ച്ചയില്‍ ബുദ്ധിമുട്ടുമ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കൃഷിവകുപ്പ് ടിവി വാങ്ങി നല്‍കിയത് വിവാദമായിരുന്നു. ബജറ്റ് സമ്മേളനം കഴിയുമ്പോള്‍ എംഎല്‍എമാര്‍ക്കു സമ്മാനങ്ങള്‍ നല്‍കുന്ന പതിവുണെ്ടന്നും ഇക്കുറി അത് കൃഷിവകുപ്പ് നല്‍കിയെന്ന് മാത്രമേയുള്ളൂവെന്നുമായിരുന്നു മന്ത്രി കെ.പി മോഹനന്റെ പ്രതികരണം. കൃഷിവകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് തുക ശേഖരിച്ചാണ് ഇതിനായി പണം കണ്‌ടെത്തിയതെന്നും വരള്‍ച്ചാ കെടുതി നേരിടാനുള്ള തുകയും ഇതുമായി യാതൊരു ബന്ധവുമില്ലെന്നും കൃഷിമന്ത്രി വ്യക്തമാക്കിയിരുന്നു.