സ്‌കൂള്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ദേശീയ വിപത്ത്- യുണിസെഫ്

single-img
12 April 2013

schoolകുട്ടികള്‍ സ്‌കൂളുകളില്‍ പോകാത്തതും അവരുടെ കൊഴിഞ്ഞുപോക്കും ദേശീയ വിപത്താണെന്ന് യുണിസെഫ്. രാജ്യത്ത് ഇപ്പോള്‍ 80 ലക്ഷം കുട്ടികള്‍ ഒരിക്കല്‍ പോലും സ്‌കൂളില്‍ പോകത്തതായും 8 കോടി കുട്ടികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചതായും ഇന്ത്യയിലെ യുണിസെഫ് പ്രതിനിധി ലൂയിസ് ജോര്‍ജസ് പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്ത് കുട്ടികള്‍ക്കു സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പക്ഷെ ഇപ്പോഴും കൊഴിഞ്ഞുപോക്കു തുടരുകയാണെന്ന് അദേഹം പറഞ്ഞു. അധ്യാപകരുടെയും അധ്യാപനത്തിന്റെയും നിലവാരമില്ലായ്മ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു കാരണമാകാറുണെ്ടന്നു ലൂയിസ് കുറ്റപ്പെടുത്തി.