കേരളം ഉരുകാന്‍ പോകുന്നു; 11 മുതല്‍ 25 വരെ കാത്തിരിക്കുന്നത് കൊടുംചൂട്

single-img
12 April 2013

APTOPIX India Monsoon Worryഈമാസം 11 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് സൂര്യന്‍ സംസ്ഥാനത്തിന്റെ മുകളിലെത്തുന്നതെന്നും ആ ദിവസങ്ങളില്‍ കേരളത്തെ കാത്തിരിക്കുന്നത് കൊടും ചൂടാണെന്നും ഭൗമ നിരീക്ഷകര്‍. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ഈ ദിവസങ്ങളിലെ ജീവിതം അസഹനീയമാകും. സൂര്യനില്‍നിന്നുള്ള പ്രകാശം നേരിട്ട് കേരളത്തിന്റെ ഭൂപ്രദേശത്തേക്കു പതിക്കുന്നത് ഏപ്രില്‍ 11 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ്. അമിതമായ ചൂട് അനുഭവപ്പെടുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയുമുണെ്ടന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു. ഇതിലാണു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍, കൊല്ലം ജില്ലയില്‍ നാലുവയസുള്ള കുട്ടിക്കുവരെ ഇന്നലെ സൂര്യാഘാതം ഏറ്റതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലായി. കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില 39.4 ഡിഗ്രി സെല്‍ഷസ് പാലക്കാട്ട് കഴിഞ്ഞ എട്ടിനാണു രേഖപ്പെടുത്തിയത.്