ഗണേഷിനെ വീണ്ടും മന്ത്രിയാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് ബാലകൃഷ്ണപിള്ള

single-img
12 April 2013

pillaiകെ.ബി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷിന് കോണ്‍ഗ്രസ് അംഗത്വം നല്‍കി മന്ത്രിയാക്കാനുള്ള സാധ്യതയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കോണ്‍ഗ്രസ് മന്ത്രിയാകുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. പക്ഷെ അത് കേരള കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിട്ടു വേണ്‌ടെന്നും പിള്ള പറഞ്ഞു. പീരുമേട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആര്‍. ബാലകൃഷ്ണപിള്ള. അങ്ങനെ സംഭവിച്ചാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കാന്‍ ശ്രമിക്കുമെന്നും നിയമോപദേശം തേടിയതിന്റ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.