ചെന്നൈയ്ക്കു 10 വിക്കറ്റ് വിജയം

single-img
10 April 2013

Kingsഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 10 വിക്കറ്റിനു തോല്പിച്ചു. പഞ്ചാബ് ടീമിന്റെ 138 റണ്‍സ് ചെന്നൈ 17.2 ഓവറില്‍ മറികടന്നു. ചെന്നൈക്കുവേണ്ടി മൈക്ക് ഹസി രണ്ടു സിക്‌സും 11 ഫോറും അടക്കം 86 ഉം മുരളി വിജയ് ഒരു സിക്‌സും മൂന്നു ഫോറും അടക്കം 50 ഉം റണ്‍സ് എടുത്തു. വമ്പന്‍ താരനിരയുമായെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുമുന്നില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തം തട്ടകത്തില്‍ തകര്‍ന്നടിയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു നിയോഗിക്കപ്പെട്ട കിംഗ്‌സ് ഇലവന്റെ ഇന്നിംഗ്‌സ് 19.4 ഓവറില്‍ അവസാനിച്ചു.